ആലപ്പുഴ: ജില്ലാ പ്രവാസി സമാജം യു.എ.ഇ സംഘടിപ്പിക്കുന്ന പ്രവാസി മലയാളികളുടെ സാംസ്കാരിക മഹോത്സവമായ ആലപ്പുഴോത്സവം സീസൺ 6-ന്റെ ഔദ്യോഗിക പോസ്റ്റർ കെ.സി.വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. നവംബർ 29ന് ഷാർജ സഫാരി മാളിലാണ് ആലപ്പുഴോത്സവം സീസൺ 6 നടക്കുന്നത്.പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും ആലപ്പുഴക്കാരുടെ കൂട്ടായ്മയുടെയും ആഘോഷമായി പരിപാടി മാറുമെന്ന് സംഘാടകർ അറിയിച്ചു.ഭാരവാഹികളായ മുഹമ്മദ് ആഷിഫ്, നൗഷാദ് അമ്പലപ്പുഴ, മുഹമ്മദ് ജുനൈദ് ഖാൻ, ഫസ്ന ആഷിഫ്, യാസ്‌ദ് മുഹമ്മദ്, മുഹമ്മദ് ജാവേഡ് ഖാൻ, ഷേക്ക് അക്ബർ ഭാഷ, ഷാജി ജമാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |