
മാന്നാർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാംവാർഡിൽ നടന്ന മെമ്പേഴ്സ് മെറിറ്റ് അവാർഡ് വിതരണം കുട്ടമ്പേരൂർ ശ്രീ കാർത്യായനി വിദ്യാമന്ദിറിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പ്രതിഭകളെയു ഉജ്ജ്വല ബാല്യ പുരസ്‌ക്കാര ജേതാവ് കൃഷ്‌ണേന്ദു ബിജുവിനെയും മനു നടുവിലെപറമ്പിലിനെയും ആദരിച്ചു.വാർഡ് മെമ്പർ സുശീല കുമാരി അദ്ധ്യക്ഷതവഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്പഴവൂർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പി.എ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |