SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

സ്ഥാനക്കയറ്റം അവതാളത്തിൽ അദ്ധ്യാപകർ ആശങ്കയിൽ

ആലപ്പുഴ: സ്ഥാനക്കയറ്റത്തിന് ഉത്തരവിറങ്ങിയിട്ടും ആശങ്കയൊഴിയാതെ ജില്ലയിലെ പിരിച്ചുവിട്ട അദ്ധ്യാപകർ. ജില്ലയിൽ 42 സ്കൂളുകളിൽ പ്രധാനാദ്ധ്യാപകരില്ലാതിരിക്കെ,​ 26 അദ്ധ്യാപകർക്ക് മാത്രമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഈ മുഴുവൻ പേരും സ്ഥാനക്കയറ്റം അംഗീകരിച്ച് നിലവിലെ തസ്തികയിൽ നിന്ന് മാറിയാൽ മാത്രമേ,​ പിരിച്ചുവിട്ട അദ്ധ്യാപകർക്ക് പ്രതീക്ഷയ്ക്ക് വകയുള്ളു. ഈ ഒഴിവുകൾ ഏതൊക്കെ വിഭാഗത്തിലാണെന്ന് തിരിച്ചറിഞ്ഞാൽ,​ നിലവിൽ മരവിപ്പിച്ച ഉത്തരവ് പുനരുജീവിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ധ്യാപകർ പറയുന്നു.

ജില്ലയിൽ തസ്തിക നിർണയത്തിന്റെ ഭാഗമായി​ പി.എസ്.സി വഴി നിയമിതരായ 32 എൽ.പി എസ്.ടി.എ അദ്ധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ 20 വർഷം സർവീസുള്ളവരുമുണ്ട്. ഈ ഒഴിവിലേക്ക് സീനിയറായ 48 അദ്ധ്യാപകരെ പുനർവിന്യസിപ്പിച്ചിരുന്നു. എന്നാൽ,​ സ്ഥാനക്കയറ്റമടക്കമുള്ളവ നടക്കാനിരിക്കെ അദ്ധ്യാപകരെ പിരിച്ചുവിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

അദ്ധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയതാണ് സ്ഥാനക്കയറ്റം വൈകാൻ കാരണം. എന്നാൽ,​ കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകർ സത്യവാങ് മൂലം നൽകിയാൽ സ്ഥാനക്കയറ്രത്തിന് പരിഗണിക്കാമെന്ന കോടതി ഉത്തരവുണ്ട്. എന്നാൽ,​ ഇത് ജില്ലയിൽ നടപ്പാക്കുന്നില്ലെന്നാണ് അദ്ധ്യാപക സംഘടനകൾ പറയുന്നത്. സീനിയറായ അദ്ധ്യാപകർ 2028 ആഗസ്റ്റിന് മുമ്പായി കെ ടെറ്റ് പരീക്ഷ എഴുതി എടുക്കാമെന്ന സത്യവാങ്മൂലമാണ് നൽകേണ്ടത്. അങ്ങനെയെങ്കിൽ വീണ്ടും അദ്ധ്യാപക ഒഴിവ് വരുമ്പോൾ പുറത്തായ അദ്ധ്യാപകരിൽ കുറച്ചുപേരെക്കൂടി തിരിച്ചെടുക്കാൻ സാധിക്കും. എന്നാൽ,​ ജില്ലയിൽ ഇതൊന്നും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.

സാദ്ധ്യതകൾ പരിഗണിച്ചില്ല

1.അദ്ധ്യാപകരെ പിരിച്ചുവിടുന്നതിന് പകരം ജോലിയിൽത്തന്നെ നിലനിറുത്താനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇതൊന്നും പാലിക്കാതെയാണ് ഉപവിദ്യാഭ്യാസ ഡയറക്ടർ പിരിച്ചുവിടൽ ഉത്തരവ് ഇറക്കിയത്

2.നിലവിൽ സെൻസസ് നടക്കുന്നതിനാൽ അദ്ധ്യാപകർക്ക് ട്രാൻസ്ഫർ നടന്നിട്ടില്ല. ട്രാൻസ്ഫർ നടന്നാൽ ഇവർക്ക് അദ്ധ്യാപകർ കുറവുള്ള സ്കൂളിലേക്ക് മാറാൻ സാധിക്കുമായിരുന്നു

3.തസ്തിക നഷ്ടപ്പെട്ടാൽ അദ്ധ്യാപകരെ ബി.ആർ.സിയിൽ നിയമിക്കുകയോ,​ 150ൽ അധികം കുട്ടികളുള്ള സ്കൂളിൽ എച്ച്.എമ്മിന് പകരം ക്ലാസ് എടുക്കുന്ന എച്ച്.എം ടീച്ചർ വേക്കൻസിയിലേക്കോ നിയമിക്കാറുണ്ട്

4.ഇത്രയധികം സാദ്ധ്യതകളുള്ളപ്പോൾ പി.എസ്.സി വഴി നിയമിതരായ അദ്ധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നതാണ് അദ്ധ്യാപകരുടെ ആവശ്യം

ജില്ലയിൽ

പിരിച്ചുവിട്ട അദ്ധ്യാപകർ: 32

എച്ച്.എം ഒഴിവുള്ള സ്കൂളുകൾ: 42

സ്ഥാനക്കയറ്റ ഉത്തരവ് ലഭിച്ചവർ: 26

ജില്ലയിൽ അദ്ധ്യാപകരുടെ പ്രതിസന്ധി മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നു. സർക്കാർ എന്ത് ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്

-അജിത് ടി.ജെ,​ ജില്ലാ സെക്രട്ടറി,​ കെ.എസ്.ടി.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL