ആലപ്പുഴ: വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിന് മുന്നിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്ക്. ആലപ്പുഴ സ്വദേശിയായ സാബുവിന്റെ മകൻ സഞ്ജയ്ക്ക് (26) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. കളർകോട് ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് പോകവേ, എതിരെ വന്ന വാഹനമാണ് ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയടിച്ച് റോഡിലേക്ക് വീണ് അബോധവസ്ഥയിലായ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ച വാഹനം നിറുത്താതെ പോയി. കാറിടിച്ചാണ് അപകടമുണ്ടായതെന്ന് അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |