
അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാർബറിൽ നങ്കൂരമിട്ടിരുന്ന പുന്നപ്ര സ്വദേശി സുരാജിന്റെ ഉടമസ്ഥതയിലുള്ള ഹരണി എന്ന ഇൻബോർഡ് വള്ളം കഴിഞ്ഞ ദിവസം രാത്രിയോടെ പൂർണമായും കടലിൽ മുങ്ങി. ഹാർബറിൽ സുരക്ഷിതമായി നങ്കൂരമിട്ടിരുന്ന വള്ളം അപ്രതീക്ഷിതമായാണ് വെള്ളം കയറി മുങ്ങിയത്. രാവിലെ തൊഴിലാളികൾ പണിക്ക് പോകാൻ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വള്ളവും അതിലുണ്ടായിരുന്ന മത്സ്യബന്ധന ഉപകരണങ്ങളും എൻജിൻ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാമഗ്രികളും വെള്ളത്തിനടിയിലായതോടെ ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ആവശ്യമായ സർക്കാർ സഹായം അടിയന്തരമായി അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |