ആലപ്പുഴ : ഇന്ധന ഇറക്കുമതി കുറക്കാനെന്ന പേരിൽ പെട്രോളിൽ എഥനോളും ഡീസലിൽ ഐസോബ്യൂട്ടനോളും കലർത്തി വില്പന നടത്താനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിലും സെക്രട്ടറി പി.ജെ. കുര്യനും ആവശ്യപ്പെട്ടു.
ഒരു ഉല്പന്നത്തിൽ മറ്റൊരു ഉല്പന്നം കലർത്തുന്നത് മായമാണ്. കേന്ദ്രം വിൽക്കാൻ ശ്രമിക്കുന്നത് മായം ചേർത്ത ഇന്ധനമാണ്.സ്വന്തം വാഹനത്തിൽ ഏത് ഇന്ധനം നിറയ്ക്കണമെന്ന തീരുമാനം വാഹന ഉടമയുടെ അവകാശമാണെന്നും അത് പണയപ്പെടുത്തരുതെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |