SignIn
Kerala Kaumudi Online
Monday, 19 October 2026 2.16 AM IST

അഴൂർ പഞ്ചായത്തിനും വേണം പൊതു ശ്‌മശാനം

മുടപുരം: അഴൂർ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് പൊതു ശ്‌മശാനം സ്ഥാപിക്കാൻ പുതിയ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലാത്തതിനാൽ നൂറ്കണക്കിന് കുടുംബങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. ജനസാന്ദ്രതയേറിയ അഴൂർ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിലായി 30000ൽ പരം ജനങ്ങളുണ്ട്. 9 വലിയ കോളനികളും 7 ചെറിയ കോളനികളും അടങ്ങുന്ന ഈ പഞ്ചായത്തിൽ ഒട്ടേറെ കുടുംബങ്ങൾ രണ്ടും മൂന്നും സെന്റ്‌ ഭൂമിയിൽ വീട് വച്ച് താമസിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ അടക്കം ചെയ്യാൻ സ്ഥലമില്ലാത്തവരും കായലിനോട് ചേർന്നുള്ള വെള്ളക്കെട്ട് ഭാഗത്ത് അടക്കം ചെയ്യുവാൻ കഴിയാത്തവരും ഉണ്ട്. ഇവർക്ക് തിരുവനന്തപുരത്തോ മുട്ടത്തറയിലോ,കഴക്കൂട്ടത്തോ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു ശ്മാശാനത്തിലോ എത്തിക്കണം. ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പറുടെ കത്തും കരുതേണ്ടതുണ്ട്. നിർദ്ദനരായ കുടുമ്പമാണെങ്കിൽ ഇത്രയും ദൂരം വാഹനഫീസ് കൂടി കരുതേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടാകുന്നുണ്ട്.

 ഭൂമി നൽകി,​ എന്നിട്ടും...

3500ൽ പരം വീടുകളുള്ള ഈ പഞ്ചായത്തിൽ ഇതിനായി സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാലാണ് പൊതുശ്മശാനം നിർമ്മിക്കാൻ ദീർഘനാളായി ഗ്രാമപഞ്ചായത്തിന് കഴിയാതെ പോയത്. എന്നാൽ കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി 2021ൽ ഗ്രാമപഞ്ചായത്തിലെ സർക്കാർ ഭൂമിയിൽ നിന്ന് ഒരേക്കർ വസ്തു പൊതുശ്മശാനം സ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയതിനെ തുടർന്ന് 2014ൽ കന്നുകാലിവനത്ത് 50 സെന്റ് ഭൂമി അനുവദിച്ചു.

 ഫണ്ടില്ല

കന്നുകാലിവനത്തിൽ അനുവദിച്ച ഭൂമിയിൽ ഹരിതകർമ്മ സേന സംഭരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംഭരിച്ചു വയ്ക്കുന്നതിനായി എം.സി.എഫ് നിർമ്മിച്ചു. എന്നാൽ ഫണ്ടില്ലാത്തതിനാൽ പൊതുശ്മശാനം സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL