അമ്പലപ്പുഴ :തോട്ടപ്പള്ളിയിൽ മണലെടുപ്പിനെതിരെ 2016ൽ നടന്ന ജനകീയ സമരത്തിന്റെ ഭാഗമായി അമ്പലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ടു. അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന എ.ആർ കണ്ണൻ, പുറക്കാട് പഞ്ചായത്തായിരുന്ന പ്രസിഡിന്റ് റഹ്മത്ത് ഹാമിദ്, ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന പി. സാബു, പ്രഭുകുമാർ, എ.കെ. ഡി. എസ് പ്രസിഡന്റുമാരായിരുന്ന രത്നാകരൻ, പ്രവീൺ ആരോമൽ തുടങ്ങിയ പത്തോളം പേരെയാണ് അമ്പലപ്പുഴ ഗ്രാമ ന്യായാലയ കോടതിയിലെ ന്യായാധികാരി സുശാന്ത് കൃഷ്ണൻ വെറുതെ വിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ.അനുജി തോട്ടപ്പള്ളി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |