SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

പരീക്ഷാ പരിശീലനം


ആലപ്പുഴ : 2026 മാർച്ചിലെ പ്ലസ് ടു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവർഗ്ഗ വിദ്യാർഥികളിൽ നിന്നും നീറ്റ്/ ജെ.ഇ.ഇ പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

താൽപര്യമുള്ള കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാർഥികൾ പേര് ,മേൽവിലാസം ബന്ധപ്പെടാവുന്ന ഫോൺ നമ്പർ പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ചു പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷകൾ കുളത്തൂപ്പുഴ/ ആലപ്പുഴ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിൽ 5ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി എത്തിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL