ആലപ്പുഴ: ജില്ലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലാ കളക്ടർ ചെയർമാനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറുമായ ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം 10ന് രാവിലെ 10.30ന് കളക്ടറേറ്റിലെ എ.ഡി.എമ്മിന്റെ ചേമ്പറിൽ നടത്തും. 5ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ രേഖാമൂലം നേരിട്ടോ jdlsgdalp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ പ്രവാസികൾക്ക് പരാതികൾ നൽകാം. ഫോൺ:0477- 2251599.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |