SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

സിപി.എം പ്രതിഷേധിച്ചു

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ റോഡ് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് സിപി.എം ആലശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.പുനർനിർമ്മാണത്തിനായി മാസങ്ങളോളമായി അടച്ചിട്ടിരിക്കുന്നറെയിൽവേ സ്റ്റേഷൻ റോഡ്, അടിയന്തരമായി പണി പൂർത്തീകരിച്ച് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി അജയ്‌ സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.ജി.റെജി,പി.പി.പവനൻ, ഏരിയ കമ്മിറ്റി അംഗം നിധിൻ സതീശൻ,ഡി.വൈ.എഫ്.ഐ ആലപ്പുഴ ഏരിയ പ്രസിഡന്റ് എസ്.എം. ഹുസൈൻ,കെ.പി.ഭുവനേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL