അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ പുതിയ തുറമുഖം നിർമ്മിക്കണമെന്ന ആവശ്യമുയർത്തി ഫിഷിംഗ് ഹാർബർ വികസന സമിതി രംഗത്ത്. ഇന്ന് തോട്ടപ്പള്ളിയിൽ യോഗം നടക്കുമെന്ന് ഹാർബർ വികസന സമിതി ജനറൽ സെക്രട്ടറി എൻ.ബി.സുഭാഷ് ചന്ദ്രൻ ,പ്രസിഡൻ്റ് രമണൻ, നിഷാന്ത് ഗോപാൽ എന്നിവർ പറഞ്ഞു. നിലവിൽ തോട്ടപ്പള്ളി തുറമുഖത്ത് കയറേണ്ട ബോട്ടുകൾ മണ്ണടിഞ്ഞ് കയറിയതിനെത്തുടർന്ന് ആയിരം തെങ്ങിലാണ് പോകുന്നത്.ഓമനപ്പുഴ മുതൽ ആറാട്ടുപുഴ വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമാകേണ്ട തുറമുഖം ഇന്ന് പ്രയോജന രഹിതമാണ്. 3വർഷമായി ടോൾ ഇനത്തിൽ രണ്ടരക്കോടിയോളം രൂപ ഹാർബർ വികസന വകുപ്പിന് ലഭിച്ചിട്ടുംഒന്നും ചെയ്തിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |