SignIn
Kerala Kaumudi Online
Friday, 07 August 2026 2.18 AM IST

കൃഷി വെള്ളത്തിലായെങ്കിലും സഹായഹസ്തം നീട്ടി കർഷകർ

jkhjkh

മാന്നാർ : പാടത്തും പറമ്പിലും വെള്ളം കയറിയത് മൂലം മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ കർഷകർക്കുണ്ടായത് കനത്ത വിളനാശം. വാഴ, കപ്പ, എന്നിവയ്ക്കൊപ്പം ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളും വെള്ളത്തിൽ മുങ്ങി.

തങ്ങൾക്ക് ഏറെ നഷ്ടം സംഭവിച്ചിട്ടും ദുരിതബാധിതർക്ക് സഹായങ്ങൾ എത്തിക്കാനാണ് പല കർഷകരും മുന്നിട്ടിറങ്ങിയത്. കപ്പയും ചേനയും വാഴക്കുലയും അടക്കമുള്ള കാർഷികവിളകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവർ മുന്നോട്ടു വന്നു. വെള്ളത്തിൽ മുങ്ങി നശിച്ച് പോകുന്നതിലും ഭേദം പച്ചക്കറികളും മറ്റും ദുരിതാശ്വാസ ക്യാമ്പുകളിൽ ഉപയോഗിക്കുന്നതല്ലേയെന്നാണ് കർഷകർ പറയുന്നത്. തങ്ങളുടെ നഷ്ടം മറന്നും ദുരിതബാധിതർക്ക് കൈത്താങ്ങുമായെത്തിയ കർഷകരെ ഏവരും അഭിനന്ദിച്ചു.

സഹായവുമായി സംഘടനകൾ

മഴക്കെടുതി മൂലം ദുരതമനുഭിക്കുന്നവർക്ക് കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും സഹായവുമായെത്തി. ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾക്കൊപ്പം ഭക്ഷ്യ സാധനങ്ങളും എത്തിച്ചും കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി

മാന്നാർ വെസ്റ്റ് മേഖല കമ്മിറ്റി ദുരിതബാധിതരെ ചേർത്തുപിടിച്ചു. നാലുവശവും പാടത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും കിടപ്പു രോഗികളെയും, വൃദ്ധജനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഒറ്റപ്പെട്ട വീടുകളിൽ കഴിയുന്നവർക്ക് കുടിവെള്ളവും ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു നൽകി.
കരുണ മേഖലാ സെക്രട്ടറി എം.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വാർഡ് കൺവീനർമാരായ സുശീല, റ്റി.ജി മനോജ്, വി.എ നൗഷാദ്, ശാലീനി രഘുനാഥ്, പ്രേമലത, കെ.മധുസൂദനൻ പിള്ള, ഗവേണിംഗ് ബോർഡ് മെമ്പർമാരായ പ്രൊഫ.പി.ഡി ശശിധരൻ, എം.എൻ രവീന്ദ്രൻ പിള്ള, ലില്ലിക്കുട്ടി അലക്സ്, കെ.എം അശോകൻ, മേഖല കമ്മറ്റിയംഗങ്ങളായ പി.എ ലത, ടൈറ്റസ് പി.കുര്യൻ, ലേഖനകുമാരി, സുനിത എബ്രഹാം,
എ.അനീഷ, ഗീത ഹരിദാസ്, ശ്യാമള വി.കെ, അനിതാപ്രകാശ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL