SignIn
Kerala Kaumudi Online
Friday, 31 July 2026 4.47 AM IST

മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം

d

തുറവൂർ: തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ അനീഷ് കുമാറിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ രവീന്ദ്രൻ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനീഷ് കുമാറിന്റെ വീട്ടിലെത്തി മാതാവ് ഭാർഗവിയമ്മയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങളിലൂടെ മകൻ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ കണ്ടതുമുതൽ ഭാർഗവിയമ്മ കടുത്ത മാനസികവേദനയിലാണെന്നും, അമ്മയുടെ കണ്ണീരിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, ARREST, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY