
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെയും, ശ്രീവേദവ്യാസ ഗവ. ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും ഔഷധക്കഞ്ഞി വിതരണവും നടത്തി.പ്രസിഡന്റ് റാണി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. കെ.എഫ്.തോബിയാസ് മുഖ്യപ്രഭാഷണം നടത്തി.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി ക്ലാസ് നയിച്ചു.ലേഖ ബിജു,ഉണ്ണികൃഷ്ണൻ,പുഷ്പരാജൻ, ജെസി സോണി, ഡോ.ഷൈമ, ഡോ.അജേഷ്, ഡോ.പ്രിയലത, ഡോ.സാബിക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |