
അമ്പലപ്പുഴ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം അമ്പലപ്പുഴ സ്നേഹവീട് അഭയകേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സ്നേഹവീട് അന്തേവാസികൾക്കൊപ്പം സ്നേഹനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. സ്നേഹവീട് സ്ഥിരം സമിതി അംഗവും വാർഡ് മെമ്പറുമായ മനോജ് പതാക ഉയർത്തി. തുടര്‍ന്ന് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു ബൈജു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർമാരായ മനോജ്, ഷഹനാ മജീദ്, ബിന്ദു ബൈജു, സ്നേഹവീട് രക്ഷാധികാരി ചന്തു എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |