ആലപ്പുഴ: കൺസ്യൂമർഫെഡിന്റെ 130 സഹകരണ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കും. 25 വരെ പ്രവർത്തിക്കുന്ന ഓണചന്തയിൽ 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ ലഭിക്കും. സഹകരണ വകുപ്പും കൺസ്യൂമർഫെഡും ചേർന്നാണ് ഓണചന്തനടത്തുന്നത്. ഒരു ചന്തയിലൂടെ 100 ഉപഭോക്താക്കൾക്കാണ് ഒരു ദിവസം സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക. ജില്ലയിലെ 14 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും സഹകരണസംഘങ്ങളിലും കൂടി 130 കേന്ദ്രങ്ങളിലായാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.
എല്ലാ ഓണം വിപണികളിലും 400 രൂപ എം.ആർ.പി. വരുന്ന ത്രിവേണി പായസക്കിറ്റ് 330 രൂപയ്ക്ക് ലഭിക്കും. ഓരോ പായസക്കിറ്റിനൊപ്പവും ഒരു സമ്മാനക്കൂപ്പണുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |