SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

കൃഷിനാശം : അപേക്ഷാ തീയതി നീട്ടി

ആലപ്പുഴ:പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനുമുള്ള ( അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടി.ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്ത എല്ലാ കർഷകരും എയിംസ് പോർട്ടൽ വഴിയോ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പോർട്ടൽ തകരാറ് കാരണം കൃഷി നാശത്തിനിരയായ കർഷകർക്ക് സമയപരിധിയ്ക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തതിനെപ്പറ്റി കേരള കൗമുദി ആഗസ്റ്റ് 13ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം അടുത്ത മാസം അഞ്ചുവരെ കർഷകർക്ക് അപേക്ഷകൾ സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL