SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

നാട്ടിലേക്ക് തിരക്ക്,​ ടിക്കറ്റ് കിട്ടാനില്ല

ആലപ്പുഴ: ഓണത്തിന് നാട്ടിലെത്താൻ തിരക്കുകൂട്ടി മലയാളികൾ. ഓണത്തിന് ഇനിയും 10 ദിവസം ബാക്കിനിൽക്കെ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളിലെ ടിക്കറ്റുകൾ വേഗത്തിലാണ് വിറ്റുതീരുന്നത്. ബംഗളൂരുവിൽ നിന്ന് 25ന് പുറപ്പെട്ട് തിരുവോണ ദിനമായ 26ന് ആലപ്പുഴയിലെത്തുന്ന മിക്ക സർവീസുകളിലെയും സീറ്റുകൾ ഇതിനകം ബുക്കായി കഴിഞ്ഞു. 24ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 25ന് എത്തുന്ന ബസുകളിലും സീറ്റുകൾ വിരളമാണ്. ഓണക്കാല തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും അവധി ഉറപ്പാകാത്തതിനാൽ അവസാന നിമിഷം ടിക്കറ്റ് ലഭിക്കുമോയെന്ന ആശങ്കയിലാണ്. അടുത്ത ദിവസങ്ങളിൽ ബുക്കിംഗ് തിരക്ക് വീണ്ടും വർദ്ധിക്കുമെന്നാണ് വിവരം.

അതേസമയം, തിരക്ക് കൂടിയതോടെ ബസ് നിരക്കും കുത്തനെ ഉയർന്നു. ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ് നീളുന്നതിനാൽ കൂടുതൽ പേരും ബസുകളെ ആശ്രയിക്കുന്നതോടെ, സീറ്റുകൾ അതിവേഗം നിറയുകയാണ്. ഓണം സ്പെഷ്യൽ സർവീസുകളായതിനാൽ കെ.എസ്.ആർ.ടി.സിയിലും നിരക്കിൽ ഗണ്യമായ വർദ്ധനയുണ്ട്.

നിരക്കും കുത്തനെ കൂട്ടി

# ബംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ഗരുഡ ബസിന്റെ സാധാരണ നിരക്ക് 979 രൂപയാണെങ്കിൽ, 25ന് ഇത് 1,704 രൂപയാണ്. 23ന് പുറപ്പെടുന്ന എ.സി സീറ്റർ സ്ലീപ്പർ ബസിൽ ലോവർ ബെർത്തിന് 1,520 രൂപയും അപ്പർ ബെർത്തിന് 1,888 രൂപയുമാണെങ്കിൽ, 25ന് പുറപ്പെടുന്ന അതേ സർവീസിൽ യഥാക്രമം 1,717 രൂപയും 2,133 രൂപയുമാണ്.

# സ്വകാര്യ ബസുകളിലാണ് വൻ വർദ്ധന. സാധാരണയായി 1,100 മുതൽ 1,200 രൂപ വരെ ഈടാക്കുന്ന സർവീസുകൾക്ക് ഇപ്പോൾ 2,450 മുതൽ 2,899 രൂപ വരെയാണ് നിരക്ക്. ബുക്കിംഗ് തിരക്ക് ഇനിയും കൂടുകയാണെങ്കിൽ നിരക്കിൽ വീണ്ടും വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ബംഗളൂരു സ‌ർവീസ്

ഇന്നുമുതൽ

ഓണക്കാലത്ത് ആലപ്പുഴക്കാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സിയുടെ പുതിയ ബംഗളുരു സർവീസ് ഇന്നാരംഭിക്കും. വൈകിട്ട് 5.30ന് പുറപ്പെടുന്ന എക്സിക്യുട്ടീവ് ക്ലാസ് ബസ് അടുത്ത ദിവസം രാവിലെ 5.55ന് ബംഗളുരുവിലെത്തും. ഇതിന്റെ മുഴുവൻ ടിക്കറ്റും ബുക്കായി കഴിഞ്ഞു. ഈ ബസ് നാളെ രാത്രി എട്ടിന് പുറപ്പെട്ട്, 18 രാവിലെ എട്ടിന് ആലപ്പുഴയിലെത്തും.

ഓണം സ്പെഷ്യൽ

ബംഗളൂരു- ആലപ്പുഴ
ബംഗളൂരു- കൊല്ലം
ബംഗളൂരു- ചേർത്തല
ബംഗളൂരു- ഹരിപ്പാട്‌

ബംഗളൂരു- തിരുവനന്തപുരം

ആലപ്പുഴ- ബംഗളൂരു

ആലപ്പുഴ-ബംഗളൂരു
കൊല്ലം-ബംഗളൂരു
ചേർത്തല- ബംഗളൂരു
ഹരിപ്പാട്- ബംഗളൂരു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL