# എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം
ആലപ്പുഴ: ജില്ലയിലെ 28 പൊലീസ് സ്റ്റേഷനുകളിൽ സ്റ്രേഷൻ ഹൗസ് ഓഫീസർമാരായി എസ്.ഐമാർ ചുമതലയേറ്റതോടെ ജില്ലയിൽ എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ സൗത്ത്, നോർത്ത്, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് ഇനി സി.ഐമാർക്ക് സ്റ്റേഷൻ ചുമതലയുളളത്. എല്ലാ സബ് ഡിവിഷനിലും ഒരു സ്റ്റേഷന്റെ ചുമതല വീതം വനിതാ എസ്.ഐമാർക്കാണ്. പുതിയ പരിഷ്കാരം നടപ്പിലായതോടെ ചില പൊലീസ് സ്റ്റേഷനുകളുടെ സർക്കിൾ, സബ് ഡിവിഷൻ ഓഫീസ് പരിധികളിലും മാറ്റമുണ്ടായിട്ടുണ്ട്. മുമ്പ് ആലപ്പുഴ സബ് ഡിവിഷനിലായിരുന്ന മുഹമ്മ പൊലീസ് സ്റ്റേഷൻ ചേർത്തല സബ്ഡിവിഷന് കീഴിലായി. രണ്ടും അതിലധികവും പൊലീസ് സ്റ്റേഷനുകളുടെ വീതം മേൽനോട്ട ചുമതലയുള്ള 13 സർക്കിൾ ഓഫീസുകളും പുതിയ പദ്ധതിപ്രകാരം നിലവിൽ വന്നിട്ടുണ്ട്. പൊലീസ് സബ് ഡിവിഷനുകളുടെ എണ്ണത്തിലോ സംവിധാനത്തിലോ മാറ്റമില്ല.
പുതിയ സംവിധാനത്തിൽ സ്റ്റേഷനുകളുടെ ദൈനംദിന ഭരണച്ചുമതല എസ്.ഐമാർക്കാണ്. എന്നാൽ, സർക്കിളിന് കീഴിലുള്ള സ്റ്റേഷനുകളുടെ മേൽനോട്ടത്തിനൊപ്പം പ്രധാന കേസുകളുടെ അന്വേഷണച്ചുമതല സർക്കിൾ ഇൻസ്പെക്ടർക്കായിരിക്കും.സ്റ്റേഷന്റെ ദൈനംദിന ഭരണത്തിൽ എസ്.ഐക്ക് കൂടുതൽ ഉത്തരവാദിത്വവും ലഭിക്കും. സ്വാതന്ത്ര്യദിനം മുതൽ പ്രാബല്യത്തിലായ പരിഷ്കാരം പൊലീസ് സംവിധാനത്തിനും ക്രമസമാധാന പാലനത്തിനും എത്രമാത്രം ഗുണപ്രദമാകുമെന്ന് വരുംദിവസങ്ങളിൽ വ്യക്തമാകും.
ജില്ലയിലെ പുതിയ സി.ഐമാർ
ജിജിൻ ജോസഫ്: കുത്തിയതോട്
എം.അജയമോഹൻ: അരൂർ
എം.എം. മഞ്ജു ദാസ് : ചേർത്തല
പി.ജി. മധു: മണ്ണഞ്ചേരി
പി.കെ. മോഹിത് : പുന്നപ്ര
വി.സി. വിഷ്ണുകുമാർ: അമ്പലപ്പുഴ
ആർ.രാജീവ്: പുളിങ്കുന്ന്
ബി.വിനോദ് കുമാർ : ഹരിപ്പാട്
എം.കെ. രാജേഷ് : തൃക്കുന്നപ്പുഴ
ഡി.രാജേഷ് കുമാർ : കായംകുളം
എസ്. ദ്വിജീഷ് : മാവേലിക്കര
പി.ശ്രീജിത്ത്: നൂറനാട്
എം.സുധിലാൽ : മാന്നാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |