ആലപ്പുഴ: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ആലപ്പുഴ ജില്ലയിൽ നിന്ന് പതിനഞ്ച് പേർ അർഹരായി. സംസ്ഥാനത്താകെ 281 പേരാണ് മെഡലിന് അർഹരായത്. ജില്ലയിൽ നിന്ന് ഡി.എച്ച്.ക്യു സി.പി.ഒമാരായ
സുബാഷ് വി.വി, പ്രമോദ് പി.എം, ഡിസ്ട്രിക്ട് കമാൻഡ് സെന്റർ ഗ്രേഡ് എ.എസ്.ഐ സിനു. ഡി, റിട്ട. ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ശശികുമാർ എസ്, മുഹമ്മ സ്റ്റേഷൻ സീനിയർ സി.പി.ഒ ജഗദീഷ് പി.ബി, വെണ്മണി സ്റ്റേഷൻ സീനിയർ സി.പി.ഒ സന്തോഷ് മാത്യു, നൂറനാട് സ്റ്റേഷൻ, സീനിയർ സി.പി.ഒ (ഗ്രേഡ്) സിജു. എച്ച്, പട്ടണക്കാട് സ്റ്റേഷൻ സീനിയർ സി.പി.ഒ പ്രമോദ് ആർ.എച്ച്, പൂച്ചാക്കൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുനിൽ രാജൻ കെ.വി, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ (ഗ്രേഡ്), സതീഷ് കുമാർ. കെ, പൂച്ചാക്കൽ സ്റ്റേഷൻ സീനിയർ സി.പി.ഒ കലേഷ് കെ.വി,
സ്‌പെഷ്യൽ ബ്രാഞ്ച് സീനിയർ സി.പി.ഒ അനീഷ് ടി.കെ, മാരാരിക്കുളം പോലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ സുരേഷ് ആർ.ഡി, അർത്തുങ്കൽ സ്റ്റേഷൻ സീനിയർ സി.പി.ഒ ശ്യാംലാൽ എൻ.എസ്, ആലപ്പുഴ ഡി.സി.ആർ.ബി എ.എസ്.ഐ (ഗ്രേഡ്) അജിത് കുമാർ. എസ് എന്നിവർക്കാണ് മെഡൽ ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |