
മുഹമ്മ: പൂക്കളം ഒരുക്കിയും ഓണസദ്യയുണ്ടും മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഓണാഘോഷം നടത്തി. എൽ.കെ.ജി, യു.കെ.ജി മുതൽ ഹൈസ്കൂൾ ക്ലാസ് വരെയുള്ള രണ്ടായിരത്തോളം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും വ്യാപാരി വ്യവസായികൾക്കും മണ്ണഞ്ചേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ മെഗാ സദ്യയാണൊരുക്കിയത്. ഹെഡ്മിസ്ട്രെസ് , എസ്.എം.സി ,പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ, എസ്.പി.സി എന്നിവരുൾപ്പെടുന്ന കൂട്ടായ്മ ആണ് ഓരാഘോഷത്തിന് നേതൃത്വം നൽകിയതണ ഇവരെല്ലാം ചേർന്നുള്ള ഒരു കലവറ ടീമിന് ആയിരുന്നു ഭക്ഷണത്തിന്റെ ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |