
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയായഹരിത സമ്യദ്ധി സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഓണത്തിനാവശ്യമായ പച്ചക്കറികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ നിർവഹിച്ചു.
കെ.ആർ. ദേവദാസ് സെക്രട്ടറിയും സതീശൻ പ്രസിഡന്റുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഓണ വിപണി ലക്ഷ്യമാക്കി
പച്ചക്കറി കൃഷിക്കാവശ്യമായ തൈകളും പൂച്ചെടികളും അംഗങൾക്ക് സംഘം വാങ്ങി നൽകിയിരുന്നുവെങ്കിലും കനത്ത മഴയിൽ വലിയ നാശനഷ്ടമാണ് ഇവർക്കുണ്ടായത്.. ഭാരവാഹികളായസി.കെ. മനോഹരൻ ,ഡി.സലീലകുമാർ , ആന്റണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |