SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

എം.എൽ.എയുടെ പരാതിയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് സ്ഥലംമാറ്റം

ആലപ്പുഴ: ആലപ്പുഴ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിക്കൊണ്ട് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. ഹാർബർ ബേസ്ഡ് സീ റെസ്ക്യുവർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാഷ്ട്രീയ താൽപര്യത്തോടെ പക്ഷപാതം കാണിച്ചുവെന്ന ഉദ്യോഗാർത്ഥികളുടെ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ആലപ്പുഴ എം.എൽ.എ എ.ഡി.തോമസ് വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ‌ഡോ.വി.പ്രശാന്തനെ തിരുവനന്തപുരം മത്സ്യഫെഡ് ഹെഡ് ഓഫീസിലെ മാനേജർ (കൊമേഴ്സ്യൽ) തസ്തികയിലേക്ക് മാറ്റി. കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജോയ്സ് എബ്രഹാമിനെയാണ് ആലപ്പുഴയിൽ നിയമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL