SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

റിംഗ് മാസറ്റർ നാടകസമാഹാരം പ്രകാശനം 6ന്


ചേർത്തല: സ്‌കൂൾ നാടക ക്യാമ്പുകളിൽ രൂപപ്പട്ട് അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളുടെ സമാഹാരം ഒരുക്കി അദ്ധ്യാപകൻ. തുറവൂർ ടി.ഡി. ഹയർസെക്കൻഡറി സ്‌കൂളിലെ മലായാളം അദ്ധ്യാപകനായ പി.ബി. വിനോദ്കുമാറാണ് റിംഗ് മാസ്റ്റർ എന്നപേരിൽ സമാഹാരമൊരുക്കിയത്.
6ന് ഉച്ചയ്ക്ക് 2ന് ചേർത്തല ലയൺസ്ഹാളിൽ നടക്കുന്ന ചടങ്ങിൽ ദൂരദർശൻ ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റും സംഗീത അക്കാദമി അവാർഡ് ജേതാവുമായ ഷേർളി സോമസുന്ദരം പുസ്തകം പ്രകാശനം ചെയ്യും. ചലച്ചിത്ര നിരൂപകനും സംവിധായകനുമായ ഡോ.അജു.കെ. നാരായണൻ പുസ്തകം പരിചയപെടുത്തും. എഴുത്തുകാരൻ ഷാജിമഞ്ജരി അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL