
അമ്പലപ്പുഴ: ചരിത്ര പ്രസിദ്ധമായ പുറക്കാട് അറബി സയ്യിദ് ഫ്ള്ലുൽ മർസൂഖി തങ്ങളുടെ ആണ്ട് നേർച്ചയ്ക്ക് കൂട്ടപ്രാർത്ഥനയ്ക്കും അന്നദാനത്തോടെയും സമാപനമായി. ഖത്തം ദുആയ്ക്കും കൂട്ട സിയാറത്തിനും കടലുണ്ടി അസ്സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡൻ്റ് യു. നാസ്സർ,വൈസ് പ്രസിഡന്റ് എസ്. നവാസ്, ജനറൽ സെക്രട്ടറി ഇ .എം. ബഷീർ, ജോയിന്റ് സെക്രട്ടറി ഇ ഫാസിൽ, ട്രഷറർ എ. സുനീർ ,മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വി. അബ്ദുൽഖാദർ, എച്ച്. ഇസ്മായിൽ, എസ്സ് .സാജിദ്, യു. താജുദ്ദീൻ, എൻ .അനസ്, എ .നാസർ എന്നിവരും വിവിധ പണ്ഡിതന്മാരും സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |