
മുഹമ്മ : മുഹമ്മ പഞ്ചായത്തിൽ തൊഴിലിനു വേണ്ടി അപേക്ഷ കൊടുത്ത 457 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിലോമീറ്ററുകൾ അകലെ വാർഡുമാറി ഒരുദിവസത്തെ പണി നൽകിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ. പഞ്ചായത്ത് അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്തിൽ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
യൂണിയൻ മാരാരിക്കുളം ഏരിയ സെക്രട്ടറി ഡി ഷാജി, കെ ഡി അനിൽകുമാർ, കെ സലിമോൻ, പ്രിയ സാബു എന്നിവർ നേൃതൃത്വം നൽകി.
തൊഴിലിനു വേണ്ടി മുഴുവൻ വാർഡുകളിലെയും തൊഴിലാളികൾ അപേക്ഷ കൊടുക്കണമെന്നും തൊഴിൽ നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരം ആരംഭിക്കുമെന്നും ഡി ഷാജി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |