ആലപ്പുഴ : വെള്ളപ്പൊക്ക ധനസഹായം അനുവദിക്കുന്നതിലും,കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചയിനത്തിലുള്ള തുക നൽകുന്നതിലും സർക്കാരിന് വഞ്ചനാപരമായ സമീപനമാണുള്ളതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. വെള്ളം കയറിയ വീടുകൾക്ക് പതിനായിരം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു മാസമായിട്ടും നൽകിയി ല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ സീസണിലെ നെല്ല് സംഭരിച്ചയിനത്തിലുള്ള 255.96 കോടി രൂപ ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും,മന്ത്രിമാരും പ്രഖ്യാപിച്ചുവെങ്കിലും തുക കാത്തിരുന്ന പതിനെണ്ണായിരത്തിൽപ്പരം കർഷകർ നിരാശരായെന്നും ആഞ്ചലോസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |