SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

കായിക മികവിൽ ജ്യോതി നികേതൻ

ambala

അമ്പലപ്പുഴ: പഠനത്തോടൊപ്പം കായികമേഖലയ്ക്കും തുല്യപ്രാധാന്യം നൽകി മുന്നേറുന്ന പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അഭിമാനനേട്ടം. സി.ബി.എസ്.ഇ ക്ലസ്റ്റർ 11 കേരള സംസ്ഥാന ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി മത്സരിച്ച ജ്യോതിനികേതന്റെ ടീമുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിലും അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിലും ജ്യോതി നികേതൻ ടീമുകൾ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. അണ്ടർ 17 ആൺകുട്ടികളുടെ ടീമും അണ്ടർ 14 പെൺകുട്ടികളുടെ ടീമും ഒന്നാം റണ്ണറപ്പായി. സംസ്ഥാനതല മത്സരത്തിൽ നാല് വിഭാഗങ്ങളിലായി ടീമുകളെ അണിനിരത്തി ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായതിന്റെ അഭിമാനത്തിലാണ് സ്കൂൾ അധികൃതരും അദ്ധ്യാപകരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL