അരൂർ: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അനുവദിക്കുകയും ഭരണസാങ്കേതിക അനുമതികൾ നേടി ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകുകയും ചെയ്ത റോഡ് വികസന പദ്ധതികൾ കോൺഗ്രസിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്ന തരത്തിൽ അവകാശവാദം ഉന്നയിച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ എൽ.ഡി.എഫ് രംഗത്ത്.
അമ്മനേഴം–പൂജപ്പുര റോഡ് പുനർനിർമാണ പ്രവൃത്തിയെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേട്ടമായി ചിത്രീകരിച്ച് സ്ഥാപിച്ച ബോർഡാണ് വിവാദമായത്. 202-223 സംസ്ഥാന ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ച പദ്ധതിയാണിതെന്ന് മുൻ എം.എൽ.എ. ദലീമ ജോജോ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |