ആലപ്പുഴ: അന്തരിച്ച മുതിർന്ന നേതാക്കളുടെ വീടുകൾ സന്ദർശിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പുന്നപ്ര-വയലാർ സമരസേനാനിയും അവിഭക്ത പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പറവൂർ വിജിഭവനിൽ പി.കെ. വിജയൻ, പറവൂർ അറക്കൽ വെളിയിൽ കെ. അപ്പുക്കുട്ടൻ എന്നിവരുടെ വീടുകളിലെത്തിയാണ് കുടുംബാംഗങ്ങളുമായി സൗഹൃദംപങ്കിട്ടത്. കെ. അപ്പുക്കുട്ടന്റെ ഭാര്യ തങ്കമ്മ, പി.കെ.വിജയന്റെ ഭാര്യ സുലോചന, മക്കളായ വിജിമോൾ, വിജയലത, മരുമകൻ ഷൈലകുമാർ എന്നിവർ ചേർന്ന് നേതാക്കളെ വീടുകളിൽ സ്വീകരിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന അപ്പുക്കുട്ടൻ ദീർഘകാലം പുന്നപ്ര വടക്ക് പഞ്ചായത്തംഗവും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കൊടിമരത്തിൽ കയറി കൊടി കെട്ടുന്ന ചുമതല ദീർഘകാലം അപ്പുവിനായിരുന്നു. 2016ൽ അന്തരിച്ചു. പുന്നപ്ര-വയലാർ സമര സേനാനിയായ പി.കെ. വിജയൻ 25 വർഷം അവിഭക്ത പുന്നപ്രയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കയർ തൊഴിലാളി യൂണിയൻ ജില്ല ഭാരവാഹി എന്നി ചുമതല വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ, ഏരിയ സെക്രട്ടറി സി. ഷാംജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. ഓമനക്കുട്ടൻ, അഡ്വ. ആർ. രാഹുൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. മോഹൻ കുമാർ, കെ.പി. സത്യകീർത്തി, എസ്. രാജേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി, വൈസ് പ്രസിഡന്റ് പി.ആർ. രതിഷ്‌കുമാർ, അംഗം ശിവകുമാർ, കെ.എൻ. ചന്ദ്രബാബു, എം.എ. ബേബിയുടെ ഭാര്യ ബെറ്റി ബേബി എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |