അമ്പലപ്പുഴ: വണ്ടാനം നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരത്തിൽ 99-ാമത് മഹാസമാധി ദിനാചരണവും വിശേഷാൽ പൊതുയോഗവും നടക്കും. 21 ന് രാവിലെ 8ന് ഗുരുമന്ദിരം പ്രസിഡന്റ് വി. പുഷ്ക്കരൻ പതാക ഉയർത്തും.തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം.10. 30 ന് ഗുരുപൂജ. 11.30ന് കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ എൻ.ഗോപിനാഥപിള്ള പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.30 ന് കഞ്ഞി വീഴ്ത്തൽ. 3.30 മുതൽ സമൂഹപ്രാർത്ഥന. വിശേഷാൽ പൊതുയോഗം ഞായറാഴ്ച വൈകിട്ട് 3ന് നടക്കും പ്രസിഡന്റ് വി.പുഷ്ക്കരൻ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |