SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

പ്രവാചക പ്രകീർത്തന സദസ്

d

മാന്നാർ: ജീവിതകാലത്ത് ഒപ്പമുണ്ടായിരുന്നവർക്ക് മുഹമ്മദ് നബി(സ)യുടെ ഒരു കുറ്റവും കുറവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നും പ്രവാചകൻ എല്ലാ പ്രവർത്തനങ്ങളിലും സത്യസന്ധതയും സൂക്ഷ്മതയും കാത്തുസൂക്ഷിച്ചിരുന്നതായും സമസ്ത കേരള ജംഇയ്യത്തുൽഉലമ സംസ്ഥാന മുശാവറയംഗം എച്ച്.ഇസുദ്ദീൻ കാമിൽ സഖാഫി പറഞ്ഞു. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് ദിവസങ്ങൾ മുപ്പത് ഭവനങ്ങളിലായി നടത്തിവന്ന പ്രവാചക പ്രകീർത്തന സദസ്സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് മാന്നാർ യൂണിറ്റ് പ്രസിഡന്റ് ടി.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL