അമ്പലപ്പുഴ: തകഴി ദേവസ്വം ബോർഡ് എച്ച്.എസ് പ്ലാറ്റിനം ജൂബിലിയുടേയും, എച്ച്.എസ്.എസ് സിൽവർ ജൂബിലിയുടേയും സമാപന സമ്മേളനം ഇന്ന് നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ പകൽ 2 ന് നടക്കുന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.ജി.ഗീതാഞ്ജലി അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹീന്ദ്രൻ മുഖ്യാതിഥിയാകും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.പി.ഡി.സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |