
ചേർത്തല: ജൂനിയർ ഗേൾസ് ട്രിപ്പിൾ ജമ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയത് ആത്മ സുഹൃത്തുക്കൾ. കലവൂർ ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനികളായ അഭന്യ അഭിലാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ഇതേക്ലാസിലെ അനന്യ ബിനോയ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഠനവും കായികപരിശീലനവുമെല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. അഞ്ചാം ക്ലാസ് മുതൽ രണ്ടുപേരും ഒരുമിച്ച് ഒരേ ക്ലാസിലാണ് പഠിക്കുന്നത്. കായികാദ്ധ്യാപികയായ അന്നാ ജാക്കിന്റെ ശിക്ഷണത്തിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |