SignIn
Kerala Kaumudi Online
Monday, 12 October 2026 5.52 AM IST

പോൾവാൾട്ട് തൂണുകൾക്ക് ഉയരമില്ല: ആൺകുട്ടികളുടെ ചാട്ടം മാറ്റി

ചേർത്തല: ക്രമീകരണങ്ങൾ പാളിയതിനെ തുടർന്ന് പോൾവാൾട്ടിൽ ആൺകുട്ടികളുടെ ജൂനിയർ, സീനിയർ മത്സരങ്ങൾ മാറ്റി. പോൾവാട്ടിന്റ തൂണുകൾക്ക് ഉയരമില്ലാത്തതടക്കം പലവിധ പോരായ്മകൾ ഉന്നയിക്കപ്പെട്ടതോടെയാണ് മത്സരം മാറ്റിയത്. പോയിന്റ് വ്യത്യാസം ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിൽ നിർണായകമാകില്ലെന്നതിനാലാണ് ചാമ്പ്യൻ പ്രഖ്യാപനം നടത്താനായത്. വീണ്ടും മത്സരത്തിനെത്തേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകൾ താരങ്ങൾ അറിയിച്ചെങ്കിലും അപ്പോൾ തന്നെ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാതെ വന്നതോടെയാണ് നീട്ടിയത്. മത്സരങ്ങൾ 18ന് കായംകുളം പുള്ളിക്കണക്ക് സ്‌കൂളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL