SignIn
Kerala Kaumudi Online
Monday, 12 October 2026 4.23 AM IST

മുല്ലയ്ക്കൽ ചിറപ്പിന് ജില്ലാ കോടതി താത്കാലിക നടപ്പാലം വരും; ഉറപ്പുനൽകി മന്ത്രി എം.ലിജു

fgh

ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് കഴിഞ്ഞ വർഷത്തെ മാതൃകയിൽ ഇത്തവണയും ജില്ലാ കോടതി പാലത്തിന് ഇരുവശങ്ങളിലുമായി താത്കാലിക നടപ്പാലം ഒരുക്കും. ഇതിനുള്ള അനുമതി നൽകാമെന്ന് മന്ത്രി എം. ലിജു ഉറപ്പുനൽകി. ആലപ്പുഴയിൽ മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ യൂണിറ്റ് പ്രസിഡന്റ് സബിൽരാജിന്റെ അഭ്യർത്ഥന പരിഗണിച്ച് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് എത്തുന്ന ജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും താത്കാലിക നടപ്പാലം ഒരുക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉന്നയിക്കപ്പെട്ടു.ജില്ലാ കോടതി പാലത്തിൽ താത്കാലിക നടപ്പാലം ഒരുക്കേണ്ടതിന്റെ പ്രാധാന്യം ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബും ആലപ്പുഴ എം.എൽ.എ എ.ഡി.തോമസും, കോൺഗ്രസ് മുതിർന്ന നേതാവ് എ.എ. ഷുക്കൂർ എന്നിവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചിറപ്പ് കാലയളവിൽ ജനങ്ങൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും സഞ്ചരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആവശ്യം ഉന്നയിച്ചത്.കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും താത്കാലിക നടപ്പാലം ഒരുക്കുന്നതിനുള്ള അനുമതി ലഭിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് മുല്ലയ്ക്കൽ ചിറപ്പിനെത്തുന്ന ജനങ്ങൾക്കും വ്യാപാരികൾക്കും പ്രതീക്ഷ നൽകുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നതിനാൽ നിലവിൽ പണി നടക്കാത്ത സ്ഥലം നോക്കി ജില്ലാകോടതിപാലത്തിന്റെ പടിഞ്ഞാറ് വശത്ത് ദീർഘകാലത്തേക്ക് താത്കാലിക നടപ്പാലം വേണമെന്ന ആവശ്യവും ശക്തമാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ യൂണിറ്റ് പ്രസിഡന്റ് സബിൽരാജിനൊപ്പം ബെന്നി നാഗപറമ്പിൽ, പ്രവീൺ രാമഭദ്രൻ എന്നിവരും പങ്കെടുത്തു.

...................

# ഗതാഗതക്കുരുക്ക് കുറയ്ക്കും

ചിറപ്പ് കാലത്ത് താത്കാലിക നടപ്പാലം സജ്ജമാക്കും എന്ന ഉറപ്പ് വ്യാപാര മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്

- പ്രവീൺ രാമഭദ്രൻ, വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL