ചേർത്തല: തീരദേശ പാതയിൽ തങ്കി റെയിൽവേ ഗേറ്റിൽ അനുവദിച്ച മേൽപാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ മേരീസ് ഫൊറോന പള്ളിയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.ഇടവകയിലെ 47 ഫാമിലി യൂണിറ്റുകളുടെയും സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗമാണ് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടത്. 25 ന് കണ്ടമംഗലം ആരാധന കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജനകീയ കൺവൻഷൻ വിജയിപ്പിക്കാനുംതീരുമാനിച്ചു.വികാരി ഡോ.മരിയാൻ അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.സഹവികാരിമാരായ ഫാ.ജോസഫ് കരിത്തോടത്ത്, ഫാ.ഷാർവിൻ,പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പട്ടാണശേരി,സാലി മച്ചുങ്കൽ,ജോഷി പാല്യത്ത് പറമ്പിൽ,ഫ്രാൻസിസ് പൊക്കത്തെ,കെ.സി.ജോബ്,കെ.എക്സ്.ജോർജ്ജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |