ആലപ്പുഴ: കൊമ്മാടി നവോദയ വായനശാല റോഡിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും വൈദ്യുത പോസ്റ്റിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇന്നലെ വൈകുന്നേരം 3.30ന് ആണ് സംഭവം. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരിയുടെ കാറാണ് അപകടത്തിൽപെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനു പിന്നിൽ ഇടിച്ച ശേഷം സമീപത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റിലിടിച്ചു വാഹനം തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ആലപ്പുഴ നോർത്ത് പൊലീസും നാട്ടുകാരും ചേർന്നു കാർ മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |