SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ആലപ്പുഴ: എസ്.ഡി.വി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായിരുന്ന എൻ.സ്വയംവരൻ നായർ ആൻഡ് എൻ.എസ്. മണി സ്മാരക ഗണിത- ശാസ്ത്ര ഇന്റർസ്കൂൾ ക്വിസ് മത്സരം 20ന് രാവിലെ 9ന് എസ്.ഡി.വി ഗേൾസ് സ്കൂളിലെ ബസന്റ് ഹാളിൽ നടക്കും. ഹൈസ്കൂൾ,​ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് രണ്ടുപേരടങ്ങിയ ഓരോ ടീമിന് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും.പൂർവ വിദ്യാർത്ഥി സംഗമവും സ്കോളർഷിപ്പുകളുടെ വിതരണവും നടക്കും. റെഡ്ക്രോസ് സൊസൈറ്റി പ്രസിഡന്റും ചേംബർ ഒഫ് കൊമേഴ്സ് അദ്ധ്യക്ഷനുമായ ടി.ടി കുരുവിള ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL