SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം

photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് ചത്തിയറ തെക്ക് വാർഡിലെ പുന്നക്കുറ്റിയിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ ഇനം ഫലവൃക്ഷ തൈകളാണ് 50 സെന്റ് സ്ഥലത്ത് നട്ടു വളർത്തുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ഷീജാദേവി തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റെനിതോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.റീന, ശ്രീകുമാർ അളകനന്ദ, വാർഡ് മെമ്പർ ജി.വേണു, അംഗം സുധീന അഷറഫ്, അസി. എൻജിനിയർ അനന്ദു, അപർണ്ണ ലേഖ,മഞ്ജു,സതി, പ്രസന്നൻ,ആർ. അനീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL