
ഏവൂർ : ഏവൂർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും ശ്രീലക്ഷ്മി വനിതസമാജത്തിന്റെയും ആഭിമുഖ്യത്തിൽ എസ്.കെ.വി യു.പി സ്കൂളിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദേവീമാഹാത്മ്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ശ്രീകൃഷ്ണവിലാസം എൻ. എസ്. എസ് കരയോഗം പ്രസിഡന്റ് പ്രൊഫ.ബി.ഗിരിഷ് കുമാർ അദ്ധ്യക്ഷതവഹിച്ച ചടങ്ങ് കാർത്തികപ്പള്ളി താലൂക്ക് വനിതായൂണിയൻ പ്രസിഡന്റ് പ്രീത ഉദ്ഘാടനം ചെയ്തു. അധ്യാപകനും പ്രഭാഷകനുമായ ഡോ. ബി. ജയപ്രകാശ്, കരയോഗം സെക്രട്ടറി മദനൻപിള്ള, ഏവൂർ സൂര്യകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |