ആലപ്പുഴ: ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന നൂറിലേറെ ഇടങ്ങളിൽ സുരക്ഷാവീഴ്ചയെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. ദേശീയപാതയിലെ അപകടസാദ്ധ്യതാ പ്രദേശങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച സമിതി ജില്ലാ കളക്ടർക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ദേശീയപാത അതോറിട്ടി, ആർ.ടി.ഒ, വാട്ടർ അതോറിട്ടി, പൊലീസ്, ജില്ലാ ഭരണകേന്ദ്രം, തദ്ദേശസ്വയം ഭരണം എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണിത് പ്രദേശങ്ങൾ പരിശോധിച്ചത്.
അപകടസാദ്ധ്യത കണ്ടെത്തിയ 130 ഭാഗങ്ങൾ ദേശീയപാത അതോറിട്ടിയുടെ (എൻ.എച്ച്.എ.ഐ) ശ്രദ്ധയിൽപ്പെടുത്തും. തുടർ നടപടി സ്വീകരിക്കേണ്ടത് അതോറിട്ടിയാണ്. ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയായതോടെ ഒരു മാസം മുമ്പാണ് പ്രത്യേക സംവിധാനം രൂപീകരിച്ചത്. ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെയാണ് ദേശീയപാത നീളുന്നത്. ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ പലപ്പോഴായി നടത്തിയ പരിശോധനയിലാണ് വിവിധ ഭാഗങ്ങളിൽ സുരക്ഷാവീഴ്ച കണ്ടെത്തിയത്.
റിപ്പോർട്ട് കൈമാറി
# ഏറ്റവും കൂടുതൽ അപകടസാദ്ധ്യതയുള്ളത് അരൂർ മുതൽ മാരാരിക്കുളം വരെയുള്ള ഭാഗത്താണ്, 60 പ്രദേശങ്ങൾ
#കളർകോട് ബൈപ്പാസ് ജംഗ്ഷൻ മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെയുള്ള ഭാഗത്തും നിരവധി അപകടസാദ്ധ്യതാ പ്രദേശങ്ങളുണ്ട്
# ദേശീയപാത അതോറിട്ടിക്ക് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാൻ തുടർപരിശോധന നടത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |