
ആലപ്പുഴ: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും സംയുക്തമായി വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്തു. ആലപ്പുഴ കൈനകരി സെന്റ് മേരീസ് ഹൈസ്‌കൂളിലെ 25 വിദ്യാർത്ഥികൾക്കാണ് സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്തത്. 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയുടെ ഗുഭോക്താക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |