SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

പ്രവാസി ഇൻഷ്വറൻസ് പുനഃപരിശോധിക്കണം

ആലപ്പുഴ : പുതി​യതായി പ്രഖ്യാപിച്ച നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയെ കുറിച്ച് പ്രവാസികൾക്കും സംഘടനകൾക്കുമുള്ള വ്യാപകമായ പ്രതിഷേധം കണക്കിലെടുത്ത് സർക്കാർ പദ്ധതി പുനഃപരിശോധിക്കണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. മുൻവർഷങ്ങളിലെതിനെക്കാൾ ഭീമമായ പ്രിമിയം വർദ്ധന ഒട്ടുമിക്ക പ്രവാസികൾക്കും താങ്ങാനാകാത്തതാണ് . ഇക്കാരണത്താൽ അത്യാവശ്യക്കാരല്ലാത്തവർ പോളിസിയിൽ ചേരുന്നത് ഒഴിവാക്കിയാൽ പദ്ധതി വൻപരാജയമായി മാറും.
ഇത് തുടർ വർഷങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കും .മുഖ്യമന്ത്രി ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണണമെന്ന് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL