
ആലപ്പുഴ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. വർക്കിംഗ് വിമൻസ് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ തൊഴിലാളികൾ പന്തംകൊളുത്തി പ്രകടനം നടത്തി. വർക്കിംഗ് വിമൻസ് ജില്ലാ കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഗീതഭായി യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് രശ്മി എസ്. ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുനിത പി. എൽ., സി.ഐ.ടി.യു. ജില്ലാ ഭാരവാഹികളായ കെ. നസീമ, ഷീന സജി, ശാലു രമേശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൗമ്യ സുരേന്ദ്രൻ, ശാരിമോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |