
കുട്ടനാട് : സമഗ്രശിക്ഷ കേരളം മങ്കൊമ്പ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ റിവൈവ് നവജീവനം ദ്വിദിന നോൺ റസിഡൻഷ്യൽ ശില്പ ശാല നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. നെടുമുടി എൻ.എസ്. എച്ച്.എസ് പ്രഥമാദ്ധ്യാപകൻ ജി.ഗോപകുമാർ അദ്ധ്യക്ഷനായി. മങ്കൊമ്പ് ബി.പി.സി പ്രിറ്റി തോമസ് ,ജില്ലാ പ്രോഗ്രാം ഓഫീസർ ആർ.തനൂജ ,കുട്ടനാട് ഡി.ഇ.ഒ എൻ.അബ്ദുൾ അസീസ് , മങ്കൊമ്പ് എ.ഇ.ഒ അനുപമ തുടങ്ങിയവർ സംസാരിച്ചു. പഠന പിന്നാക്കാവസ്ഥ നേരിടുന്ന എൽ.പി വിഭാഗം കുട്ടികളുടെ മലയാളം , ഇംഗ്ലീഷ് , ഗണിത വിഷയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |