SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

എൻ.എസ്.എസ് പതാക ദിനം

photo

ചേർത്തല: ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിലും താലൂക്കിലെ കരയോഗങ്ങളുടെ നേതൃത്വത്തിലും പതാകദിനം ആഘോഷിച്ചു. യൂണിയൻ ആസ്ഥാനത്തെ ആചാര്യസ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പതാകയുയർത്തി.യൂണിയന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 90 നിലവിളക്കുകളിൽ ദീപം തെളിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുരളീകൃഷ്ണൻ,സെക്രട്ടറി എസ്. ജയകൃഷ്ണൻ,അഡീഷണൽ ഇൻസ്‌പെക്ടർ കെ.കെ.വിനീഷ് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് സീമ അജികുമാർ എന്നിവർ നേതൃത്വം നൽകി. യൂണിയൻ,വനിതാ യൂണിയൻ കമ്മിറ്റിയംഗങ്ങൾ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി കോ–ഓർഡിനേറ്റർമാർ,കരയോഗം ഭാരവാഹികൾ തുടങ്ങിയവർപങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL