
ചേർത്തല: യു.ഡി.എഫ് സർക്കാരിന്റെ മാരി ടൈം ബിൽ പിൻവലിക്കണമെന്ന് അവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു)നേതൃത്വത്തിൽ ചെത്തി ഹാർബറിൽ പ്രതിഷേധം സംഘടിപ്പിച്ചു.സി.പി.എം ജില്ലാ കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ കമ്മിറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പുറമ്പോക്ക് ഭൂമി സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നതിലൂടെ വള്ളങ്ങളും ഉപകരണങ്ങളും തീരത്ത് വയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ആരോപിച്ചു. സി.സി.ഷിബു,പി.എ.അലക്സ്,കെ.ജെ.ജോബ്,കെ.കെ.രമണൻ,ബാബു ,കെ.ഡി സാബു,യേശുദാസ് എന്നിവർ നേതൃത്വം നൽകി. ബില്ല് നടപ്പാക്കുന്നതോടെ മത്സ്യതൊഴിലാളികൾക്ക് കടലും കടൽ തീരവും അന്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |