
മുഹമ്മ: മുഹമ്മ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രസംഗ, ചിത്രരചനാ മത്സരം നടത്തി. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു. ചിത്രരചനാ മത്സരം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. കെ.സി മോഹൻദാസ് അദ്ധ്യക്ഷനായി. സാബു കല്ലാപ്പുറം, കെ.എസ്.സേതുനാഥ്, പി.എസ്.ഷിജിൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനം നൽകി. റസീന അൻസിൽ സ്വാഗതവും കുഞ്ഞുമോൾ ജോയി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |